കണ്ണൂർ :പ്ലസ് വൺ സ്പോർട്‌സ് ക്വാട്ട പ്രവേശത്തിനുള്ള ഓൺ ലൈൻ രജിസ്ട്രേഷൻ വെള്ളി മുതൽ 28 വരെ നടക്കും. അപേക്ഷകർ ഏകജാലക സംവിധാ നത്തിലൂടെ സ്പോർട്‌സ് ക്വാട്ട അപേക്ഷ നൽകിയതിൻ്റെ പ്രിന്റ് ഔട്ടും കായിക മികവിൻ്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയുമായി
ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ ശനിയാഴ്ച മുതൽ എത്തണം. 2023 ഏപ്രിൽ ഒന്നുമുതൽ 2025 മാർച്ച് 31 വരെ യുള്ള സ്പോർട്‌സ് സർട്ടിഫിക്കറ്റുകളാണ് പരിഗണിക്കുക. വിവരങ്ങൾ ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ ലഭിക്കും. ഫോൺ: 0497 2700485, 81290 66556.