Zygo-Ad

സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം, ലക്ഷ്യം കുട്ടികൾ; ലോറിയിൽ ബിയർ വേസ്റ്റിനുള്ളിൽ 3495 കിലോ പുകയില ഉൽപ്പന്നങ്ങൾ

 


കൽപ്പറ്റ: സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സ്കൂളുകൾ കേന്ദ്രീകരിച്ച് വിൽപ്പന നടത്താനെത്തിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. മുത്തങ്ങയിലാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. സ്കൂൾ വിദ്യാർത്ഥികളെ ലക്ഷ്യം വെച്ച് കൊണ്ടുള്ള വിൽപ്പനയാണിതെന്നും സംഭവം കർശനമായി നേരിടുമെന്നും എക്സൈസ് പറഞ്ഞു. ലോറിയിൽ കടത്തുകയായിരുന്ന 3495 കിലോ പുകയില ഉത്പന്നമാണ് എക്സൈസ് പിടിച്ചെടുത്തത്.

മൈസൂരിൽ നിന്ന് ബത്തേരിയിലേക്ക് കൊണ്ടുവരികയായിരുന്നു നിരോധിത പുകയില. ലോറി ഉടമ മാനന്തവാടി സ്വദേശി ആലി മുൻപും നിരോധിത ഉൽപ്പന്നങ്ങൾ കടത്തിയ കേസിലെ പ്രതിയാണ്. വാഹനം ഓടിച്ച പ്രതി സഫീറും കഞ്ചാവ് കടത്തിയതിന് പിടിയിലായിട്ടുണ്ട്. മുത്തങ്ങ ചെക്പോസ്റ്റിൽ വച്ച് ഇന്നലെ രാത്രിയാണ് സംഭവം. ബിയർ വെയ്സ്റ്റിൽ ഒളിപ്പിച്ച് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തുകയായിരുന്നു. എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.

വളരെ പുതിയ വളരെ പഴയ