Zygo-Ad

ചില്ലറ വേണോ? വേറെങ്ങോട്ടും ഓടേണ്ട; എടിഎമ്മില്‍ നിന്ന് 100, 200 രൂപ നോട്ടുകള്‍ ഇനി സുലഭമായി കിട്ടും


എ.ടി.എമ്മുകളില്‍ നിന്ന് കാശെടുക്കുമ്പോള്‍ മിക്കപ്പോഴും 500 രൂപ നോട്ടുകള്‍ മാത്രമല്ലേ കിട്ടാറുള്ളു?

ചില്ലറയായി കിട്ടണമെന്ന് വിചാരിച്ചാലും മെഷീൻ അടിച്ചെണ്ണി തരുന്നത് 500-ന്റെ നോട്ടുകളായിരിക്കും. എന്നാല്‍ ഇനി മുതല്‍ അങ്ങനായിരിക്കില്ല. 

ജനങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്ന 100, 200 രൂപ നോട്ടുകള്‍ എടിഎമ്മുകള്‍ വഴി നിർബന്ധമായും ലഭ്യമാക്കണമെന്ന് ബാങ്കുകള്‍ക്ക് നിർദേശം നല്‍കിയിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഘട്ടംഘട്ടമായി ബാങ്കുകളും വൈറ്റ് ലേബല്‍ എടിഎം കമ്പനികളും ഇത് നടപ്പാക്കാനാണ് നിർദേശം.

2025 സെപ്റ്റംബർ 30 ആകുമ്പോഴേക്കും രാജ്യത്തെ 75 ശതമാനം വരെ എടിഎമ്മുകളില്‍ സ്ഥിരമായി 100 അല്ലെങ്കില്‍ 200 രൂപ നോട്ടുകളുണ്ടാകണം. 

2026 മാർച്ച്‌ 31നകം 90 ശതമാനം എടിഎമ്മുകളിലും 100, 200 രൂപ നോട്ടുകള്‍ ലഭ്യമാക്കണമെന്നും ആർബിഐയുടെ ഉത്തരവില്‍ പറയുന്നു. അതായത് ഇനിയങ്ങോട്ട് എടിഎമ്മുകളില്‍ നിന്ന് 500 രൂപ നോട്ടുകള്‍ക്കൊപ്പം 100, 200 രൂപ നോട്ടുകളും സുലഭമായി കൈയില്‍കിട്ടും.

വളരെ പുതിയ വളരെ പഴയ