Zygo-Ad

പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈൻ അപേക്ഷ നാളെ 5 മണി വരെ മാത്രം, ട്രയൽ അലോട്ട്മെന്റ് 24 ന് 4 മണിക്ക്

 


തിരുവനന്തപുരം: ഹയർ സെക്കണ്ടറി ഒന്നാം വർഷ പ്രവേശനം ഓൺലൈൻ അപേക്ഷാസമർപ്പണം നാളെ (20/05/2025) വൈകിട്ട് 5 മണി വരെയാണെന്ന് വിദ്യാഭ്യാസ മന്ത്രി. മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിലേയ്ക്കുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണവും നാളെ വൈകിട്ട് 5 മണി വരെയാണ്. ഇത്തരത്തിൽ ലഭിക്കുന്ന അപേക്ഷകളിൽ സാധുതയുള്ള അപേക്ഷകൾ പരിഗണിച്ചു കൊണ്ടുള്ള ട്രയൽ അലോട്ട്മെന്റ് 2025 മെയ്‌ 24 ന് വൈകിട്ട് 4 മണിക്ക് പ്രസിദ്ധീകരിക്കുന്നതാണെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.   അതിനിടെ, സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷ ഫലം മെയ് 22 ന് പ്രഖ്യാപിക്കും. ഉച്ചക്ക് ശേഷം 3 മണിക്കായിരിക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കുക. ഹയർ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിർണ്ണയം പൂർത്തിയായതായി മന്ത്രി അറിയിച്ചിരുന്നു. 4,44,707 വിദ്യാർത്ഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്.  മെയ് 14 ന് ബോർഡ് മീറ്റിംഗ് കൂടി മെയ് 22 ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നു. ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിർണയവും നടന്നു വരികയാണ്. 413581 വിദ്യാർത്ഥികളാണ് ഒന്നാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ടാബുലേഷൻ പ്രവൃത്തികൾ പൂർത്തിയാക്കി ഒന്നാം വർഷ പരീക്ഷാ ഫലം ജൂൺ മാസം പ്രസിദ്ധീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു. 

വളരെ പുതിയ വളരെ പഴയ