കണ്ണൂർ: ജില്ലയില്‍ കള്ളത്തോക്ക് നിർമ്മാണം വ്യാപകമാണെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാർ പ്രസ്താവിച്ചു.
മലയോര മേഖലകളെ കേന്ദ്രീകരിച്ചാണ് നിർമ്മാണം വ്യാപകമായിരിക്കുന്നത്. വന്യമൃഗങ്ങളെ വേട്ടയാടുന്നതിനാണ് കള്ളത്തോക്കുകള്‍ വ്യാപകമായി നിർമ്മിക്കുന്നതെങ്കിലും, അടുത്ത കാലത്തായി രണ്ടു മനുഷ്യ ജീവനും നഷ്ടപ്പെട്ടിട്ടുണ്ട്.
സിപിഎം പ്രവർത്തകരും അനുഭാവികളുമായിട്ടുള്ളവരാണ് കള്ളത്തോക്ക് നിർമ്മാണത്തിലും ഉപയോഗിക്കുന്നവരിലും സജീവമായിട്ടുള്ളത്. ബിജെപി പ്രാദേശിക നേതാവിന്റെ ജീവൻ കവർന്നത് സിപിഎം പ്രവർത്തകനാണ്.
കാഞ്ഞിരക്കൊല്ലിയില്‍ നിധീഷിന്റെ കൊലയാളി സിപിഎം അനുഭാവിയാണ്. നിർമ്മാണം പോലീസ് കണ്ടില്ലെന്ന് നടിക്കുന്നു.
കള്ളത്തോക്ക് നിർമ്മിക്കുന്നവർക്കെതിരെയും ഉപയോഗിക്കുന്നവർക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാകണമെന്ന് കെ കെ വിനോദ് കുമാർ ആവശ്യപ്പെട്ടു.