Zygo-Ad

മ​രി​ച്ചു കി​ട​ന്ന ദ​മ്പ​തി​ക​ളു​ടെ കൈ​ക​ളി​ൽ ക​ത്തി; മു​റി​യി​ൽ നി​ന്ന് ശ​ബ്ദം കേ​ട്ടി​രു​ന്ന​താ​യി സ​മീ​പ​വാ​സി​ക​ൾ; കു​വൈ​റ്റി​ൽ മ​ല​യാ​ളി ദ​മ്പ​തി​ക​ൾ മ​രി​ച്ച​തി​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളി​ങ്ങ​നെ…


കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് അ​ബ്ബാ​സി​യ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ര്‍ മ​ണ്ണൂ​ര്‍ സ്വ​ദേ​ശി ബി​ന്‍​സി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​ങ്ങി ബ​ന്ധു​ക്ക​ൾ.

ക​ണ്ണൂ​ർ നടുവിൽ സ്വ​ദേ​ശി സൂ​ര​ജ്, പെ​രു​ന്പാ​വൂ​ർ കീ​ഴി​ല്ലം സ്വ​ദേ​ശി​യാ​യ ഭാ​ര്യ ബി​ന്‍​സി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള ജാ​ബി​ര്‍ ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സാ​ണ് സൂ​ര​ജ്. ഡി​ഫ​ന്‍​സി​ൽ ന​ഴ്‌​സാ​ണ് ബി​ൻ​സി.

അ​ബ്ബാ​സി​യാ​യി​ലെ ഫ്ലാ​റ്റി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് ഇ​വ​രെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​രു​വ​രും നൈ​റ്റ് ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് രാ​വി​ലെ ഫ്ലാ​റ്റി​ലെ​ത്തി​യ​താ​ണെ​ന്നു സു​ഹൃ​ത്തു​ക​ള്‍ പ​റ​ഞ്ഞു. ഇ​രു​വ​രും വ​ഴ​ക്കി​നെ തു​ട​ർ​ന്ന് പ​ര​സ്പ​രം കു​ത്തി​യ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ത​മ്മി​ൽ ത​ർ​ക്കി​ക്കു​ന്ന​തും മ​റ്റും സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ കേ​ട്ടി​രു​ന്നു.

വളരെ പുതിയ വളരെ പഴയ