മലപ്പുറം: ചക്ക തലയില്‍ വീണ് 9 വയസ്സുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം കോട്ടക്കലിലാണ് ദാരുണ സംഭവം നടന്നത്. പറപ്പൂർ സ്വദേശി കുഞ്ഞലവിയുടെ മകള്‍ ആയിശ തസ്നിയാണ് മരിച്ചത്.
വീട്ടു മുറ്റത്ത് കളിക്കുന്നതിനിടെ ആയിരുന്നു അപകടം നടന്നത്. പൊടുന്നനെ ചക്ക തലയില്‍ വീഴുകയായിരുന്നു. ഉടനെ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം ഇപ്പോള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മറ്റൊരു സംഭവത്തില്‍ ചക്ക മുറിക്കുന്നതിനിടെ കത്തിയ്ക്ക് മുകളിലേക്ക് വീണ് എട്ട് വയസുകാരന് മരിച്ചിരിന്നു.
വിദ്യാനഗർ പാടി ബെള്ളൂറടുക്ക സ്വദേശി സുലേഖയുടെ മകൻ ഹുസൈൻ ഷഹബാസ് ആണ് ദാരുണമായി മരിച്ചത്. കളിക്കുന്നതിനിടെ കാല്‍ തെന്നി അബദ്ധത്തില്‍ കുട്ടി കത്തിയ്ക്ക് മുകളിലേക്ക് വീഴുകയായിരുന്നു.