ആലപ്പുഴ: വളർത്തു നായയുടെ നഖം കൊണ്ട് പോറലേറ്റ പതിനേഴുകാരൻ മരിച്ചു. തകഴി ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയായി സൂരജാണ് മരിച്ചത്.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
ബന്ധുവിന്റെ വീട്ടിലെ വളർത്തുനായയില്‍ നിന്നാണ് വിദ്യാർത്ഥിക്ക് പരിക്കേറ്റത്. നായയുടെ നഖംകൊണ്ട് പോറലേറ്റതിന് ദിവസങ്ങള്‍ക്ക് ശേഷം സൂരജിന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നു.
തുടർന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പേവിഷബാധ പ്രതിരോധ വാക്സിനുകള്‍ എടുത്തിരുന്നില്ല. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ വിശദ വിവരങ്ങള്‍ അറിയാനാവുകയുള്ളു.