കൊച്ചി: കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ വെടിയേറ്റു മരിച്ച കൊച്ചി ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രന് വിടചൊല്ലി ആയിരങ്ങൾ.
രാവിലെ ഏഴു മണി മുതൽ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ പൊതു ദർശനത്തിനു വെച്ച മൃതദേഹത്തിന് വിവിധ മേഖകളിൽ നിന്നുള്ള പ്രമുഖരും പൊതു ഒൻപതരയോടെ മങ്ങാട്ടു റോഡിലെ വസതിയിലെത്തിക്കുന്ന മൃതദേഹം, അന്ത്യ കർമങ്ങൾക്കു ശേഷം ഉച്ചയ്ക്ക് 12-ന് ഇടപ്പള്ളി ശാന്തികവാടം ശ്മശാനത്തിൽ സംസ്കരിക്കും. തുടർന്ന് 12.30 മണിക്ക് ചങ്ങമ്പുഴ പാർക്കിൽ അനുശോചന യോഗം നടത്തും.
ഗവർണർ രാജേന്ദ്ര അർലേക്കർ, ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള, മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, പി. രാജീവ്, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കൊച്ചി മേയർ എം. അനിൽകുമാർ, എറണാകുളം കളക്ടർ എൻ.എസ്.കെ. ഉമേഷ്, നടൻ ജയസൂര്യ ഉൾപ്പെടെ നിരവധി പേർ അന്തിമോപചാരമർപ്പിക്കാനെത്തി. ജനങ്ങളും അന്തിമോപചാരം അർപ്പിച്ചു.
കശ്മീരിൽ വിനോദയാത്രയ്ക്കു പോയ എൻ. രാമചന്ദ്രൻ, ചൊവ്വാഴ്ചയാണ് മകളുടെയും കൊച്ചു മക്കളുടെയും മുന്നിൽ വെച്ച് ഭീകരരുടെ വെടിയേറ്റു മരിച്ചത്.
ആക്രമണത്തിൽ രാമചന്ദ്രൻ അടക്കം 26 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.