Zygo-Ad

എസ്എസ്എൽസി പരീക്ഷകളുടെ ടാബുലേഷൻ ജോലികൾ ഉടൻ പൂർത്തിയാക്കും: പരീക്ഷാഫലം വൈകില്ല


തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷകളുടെ ടാബുലേഷൻ അടക്കമുള്ള ജോലികൾ പുരോഗമിക്കുകയാണ്. ടാബുലേഷൻ ജോലികൾ പൂർത്തിയാക്കി കഴിഞ്ഞാൽ പരീക്ഷാബോർഡ് യോഗം ചേർന്ന പ്രാഥമിക വിശകലനം നടത്തും. 

അതിന് ശേഷം വീണ്ടും ബോർഡ് കൂടി ഫലം സംബന്ധിച്ച അന്തിമ പട്ടിക പൊതു വിദ്യാഭ്യാസ വകുപ്പിന് കൈമാറും. തുടർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി മെയ് ആദ്യവാരം എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിക്കും. 

ഏപ്രിൽ 3ന് രണ്ട് ഘട്ടങ്ങളിലായി ആരംഭിച്ച മൂല്യ നിർണയം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. 

എസ്എസ്എൽസി, റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി, എസ്എസ്എൽസി (എച്ച്.ഐ.), റ്റിഎച്ച്എസ്എൽസി (എച്ച്.ഐ) THSLC(HI) പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ മൂല്യ നിർണയം സംസ്ഥാനത്തൊട്ടാകെ പരീക്ഷാ ഭവൻ ഉൾപ്പെടെ 72 കേന്ദ്രീകൃത ക്യാമ്പുകളിലായാണ് പൂർത്തിയായത്. 

കഴിഞ്ഞ വർഷം മെയ് എട്ടിനായിരുന്നു. എസ്എസ്എൽസി പരീക്ഷാഫലം പുറത്തു വന്നത്. ഈ വർഷവും നേരത്തെ തന്നെ ഫലം പ്രഖ്യാപിക്കും. 

പ്രവേശനം നടപടികൾ വേഗത്തിൽ പൂർത്തിയാക്കി ജൂൺ ആദ്യ വാരത്തിൽ തന്നെ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കാനാണ് നീക്കം.

വളരെ പുതിയ വളരെ പഴയ