ചെന്നൈ: വിഷു, തമിഴ് പുതുവര്‍ഷം എന്നീ ആഘോഷങ്ങള്‍ കണക്കിലെടുത്ത് സ്‌പെഷ്യല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ.
ഏപ്രില്‍ 12, ഏപ്രില്‍ 19 എന്നീ ദിവസങ്ങളില്‍ ചെന്നൈ മുതല്‍ കൊല്ലം വരെ സ്പെഷ്യല്‍ ട്രെയിൻ സർവീസ് നടത്തും (രാത്രി 11.20 ന് യാത്ര പുറപ്പെടും).
ഏപ്രില്‍ 13, 20 തീയതികളില്‍ (ഞായറാഴ്ചകളില്‍) രാത്രി 07:10ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11:10ന് ചെന്നൈയില്‍ എത്തിച്ചേരും.
ചെന്നൈയില്‍ നിന്ന് പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം ഭാഗങ്ങളിലേക്ക് വരുന്നവർക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്ന സർവീസാണിത്.
ഏപ്രില്‍ 10 നും ഏപ്രില്‍ 17 നും മംഗലാപുരം മുതല്‍ തിരുവനന്തപുരം വരെ സ്പെഷ്യല്‍ ട്രെയിൻ (വൈകിട്ട് 6.00 ന് യാത്ര പുറപ്പെടും).
ഏപ്രില്‍ 11നും ഏപ്രില്‍ 18നും തിരുവനന്തപുരം നോർത്ത് മുതല്‍ മംഗലാപുരം വരെ സ്പെഷ്യല്‍ ട്രെയിൻ (വൈകിട്ട് 6.40 ന് യാത്ര പുറപ്പെടും). സ്പെഷ്യല്‍ ട്രെയിനുകള്‍ക്കായുള്ള ബുക്കിംഗ് ആരംഭിച്ചതായി റെയില്‍വേ അറിയിച്ചു.