കണ്ണൂർ : ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ അറസ്റ്റിലായ അക്ബർ അലി സുല്‍ത്താന് കണ്ണൂരില്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് മുഴുവൻ നെറ്റ് വർക്കുള്ളതായി എക്സൈസ് കണ്ടെത്തി.
വളരെ ചുരുങ്ങിയ കാലയളവില്‍ കേരളത്തില്‍ കഞ്ചാവ് കടത്തിൻ്റെ ഡോണായി മാറുകയായിരുന്നു ഇയാളെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ലഹരി കടത്ത് സംഘങ്ങളുമായി ഇയാള്‍ക്ക് ബന്ധമുണ്ട്. സുല്‍ത്താൻ വഴിയാണ് ഇവിടെങ്ങളില്‍ കഞ്ചാവും സിന്തറ്റിക്ക് മയക്കുമരുന്നും വിതരണം ചെയ്യുന്നത്.
ഈ ലഹരി ഇടനാഴി ബംഗ്ളൂർ 'മൈസുർ 'മംഗ്ളൂർ എന്നീ കർണാടകയിലെ വൻ നഗരങ്ങളുമായി ബന്ധപ്പെടുന്നുണ്ട്.
മയക്കുമരുന്ന് ഡോണായി മാറിയ സുല്‍ത്താൻ' പിടിയിലായത് ക്രിമിനല്‍ സംഘങ്ങള്‍ കഴിയുന്ന എണ്ണൂരില്‍ നിന്നാണ്. ഇയാള്‍ എണ്ണൂരിലുണ്ടെന്ന് അന്വേഷണ സംഘത്തിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു.
തുടർന്ന് ആലപ്പുഴയില്‍ നിന്നും ചെന്നൈയിലെത്തിയ എക്സൈസ് സംഘം ഗ്രാമത്തില്‍ കടന്ന് സുല്‍ത്താൻ അക്ബർ അലിയെ പിടികൂടാൻ പദ്ധതി തയ്യാറാക്കി. ഊരു മൂപ്പന്റെ സഹായത്തോടെയാണ് ഇയാളെ എക്സൈസ് കണ്ടെത്തിയത്.
രാജ്യാന്തര ലഹരി മാഫിയയുമായി ബന്ധമുള്ളയാളാണ് അറസ്റ്റിലായ സുല്‍ത്താൻ അക്ബർ അലി എന്നാണ് എക്സൈസ് സംഘം പറയുന്നത്. രാജ്യാന്തര ലഹരി മാഫിയയുമായി ഇയാള്‍ക്കുള്ള ബന്ധവും അന്വേഷിച്ചു വരികയാണ്.
തായ്‍ലാൻഡ്, മലേഷ്യ, സിംഗപ്പൂർ, ദുബായ് എന്നിവിടങ്ങളിലേക്ക് പതിവായി യാത്ര ചെയ്യുന്ന സുല്‍ത്താനാണ് ലഹരിക്കടത്തിലെ മുഖ്യ ഇടപാടുകാരനെന്ന് എക്സൈസ് പറയുന്നു.
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ അറസ്റ്റിലായ സുല്‍ത്താൻ അക്ബർ അലിയ്ക്ക് രാജ്യാന്തര ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് ഇയാള്‍ നടത്തുന്ന വിദേശ യാത്രകളിലൂടെയാണ് വ്യക്തമായത്.
മലയാള സിനിമാ മേഖലയുമായി ബന്ധമുള്ളത് നേരത്തേ പിടിയിലായ സുല്‍ത്താൻറെ ഭാര്യ തസ്ലീമക്ക് മാത്രമാണ്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത ശേഷം മാത്രമേ സിനിമ താരങ്ങള്‍ക്ക് നോട്ടീസ് നല്‍കൂവെന്ന് എക്സൈസ് സംഘം വ്യക്തമാക്കി.
ആലപ്പുഴയില്‍ കോടികളുടെ ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ ആന്ധ്ര തമിഴ് നാട് ബോർഡറില്‍ നിന്നാണ് തസ്ലീമ സുല്‍ത്താനയുടെ ഭർത്താവ് സുല്‍ത്താൻ അക്ബർ അലി അറസ്റ്റില്‍ ആയത്.
തായ്‍ലാൻഡ്, മലേഷ്യ, സിംഗപ്പൂർ, ദുബായ് എന്നിവിടങ്ങളിലേക്ക് പതിവായി യാത്ര ചെയ്യുന്ന സുല്‍ത്താനാണ് ലഹരിക്കടത്തിലെ മുഖ്യ ഇടപാടുകാരൻ എന്ന് എക്സൈസ് പറയുന്നു.
കഞ്ചാവ്, സ്വർണം, ഇലക്‌ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍, എന്നിവ കടത്തുന്ന ആളാണ് സുല്‍ത്താനെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ് വിനോദ് കുമാർ പറഞ്ഞു. സുല്‍ത്താൻ അറസ്റ്റിലായതോടെ കണ്ണൂർ, കാസർഗോഡ് ജില്ലകളിലേക്കുള്ള കഞ്ചാവിൻ്റെയും മയക്കുമരുന്നിൻ്റെയും ഒഴുക്കും കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്.