Zygo-Ad

വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി; കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ കാത്ത്‌ലാബ് ടെക്‌നീഷ്യനെ സസ്പെൻഡ് ചെയ്തു


പരിയാരം: വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മെഡിക്കല്‍ കോളേജ് ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു.

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലാണ് സംഭവം. കാര്‍ഡിയോളജി വിഭാഗത്തിലെ താല്‍ക്കാലിക കാത്ത്‌ലാബ് ടെക്‌നീഷ്യനായ ശ്രീജിത്തിനാണ് സസ്പെൻഷൻ.

 ലാബില്‍ നില്‍ക്കുമ്പോള്‍ ഇയാള്‍ ലൈംഗികമായി സമീപിച്ചെന്നും, അശ്ലീല ചുവയോടെ സംസാരിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്.

ഇയാള്‍ക്കെതിരെ അന്വേഷണം നടന്നു വരുന്നതിനിടെയാണ് നടപടി. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച്‌ 12 വിദ്യാര്‍ഥിനികളുടെ പരാതി വകുപ്പ് മേധാവിക്ക് ലഭിച്ചത്. 

നേരത്തേയും ഇയാള്‍ക്കെതിരെ പരാതി ലഭിച്ചിരുന്നു. അന്ന് പോലീസില്‍ പരാതി നല്‍കാതെ സംഭവം ഒത്തു തീർപ്പാക്കി.

 വനിത ഡോക്ടർമാർ ഉള്‍പ്പെടുന്ന ഇന്റേണല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വരുന്നതോടെ കര്‍ശനമായ മറ്റു നടപടികളുണ്ടാവും. പരാതി പൊലീസിന് കൈമാറുമെന്നാണ് വിവരം.

വളരെ പുതിയ വളരെ പഴയ