Zygo-Ad

കേരളത്തിൽ 102 പാകിസ്ഥാൻ പൗരൻമാർ; ഉടൻ തിരിച്ചു പോകാൻ നിർദ്ദേശം പലരും ജോലി ആവശ്യത്തിന് പാക്കിസ്ഥാനിൽ പോയപ്പോൾ പൗരത്വം ലഭിച്ചവർ! കുടുംബം ആശങ്കയിൽ


പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ കടുത്ത നടപടികൾ എടുക്കുന്നതിന്റെ ഭാ​ഗമായി പാക് പൗരൻമാരോട് രാജ്യം വിടാൻ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. കേരളത്തിലുള്ള 102 പാക് പൗരൻമാർക്കും നിർദ്ദേശം ലഭിച്ചിട്ടുണ്ട്.

 ഇതിൽ വർഷങ്ങൾക്ക് മുമ്പ് പാക്കിസ്ഥാനിൽ ജോലി ആവശ്യാർത്ഥം പോയതിന് ശേഷം അവിടെ പൗരത്വം ലഭിച്ചവർ ആണ്. പ്രായാധിക്യത്താൽ ചികിത്സയിലുള്ളവരും മരണമടഞ്ഞവരും ഇതിൽപെടുന്നു.

ഇത്തരം ആളുകൾ എങ്ങോട്ട് പോകും എന്ന ആശങ്കയിലാണ്. തമിഴ്നാട്ടിലുള്ള പാക് പൗരൻമാരെ തിരിച്ചയയ്ക്കാനുള്ള നടപടികളും തുടങ്ങി.

കേരളത്തിലെത്തിയ പാക് പൗരൻമാരിൽ പകുതി പേരും ചികിത്സാ സംബന്ധമായ മെഡിക്കൽ വിസയിൽ എത്തിയവരാണ്. കുറച്ചാളുകൾ വ്യാപാര ആവശ്യങ്ങൾക്കെത്തി. 

മെഡിക്കൽ വിസയിലെത്തിയവർ ഈ മാസം 29നും മറ്റുള്ളവർ 27നു മുൻപും രാജ്യം വിടണമെന്ന നിർദ്ദേശമാണു നൽകിയിട്ടുള്ളത്. ഇക്കാര്യം വിദേശകാര്യ മന്ത്രാലയം പാക് പൗരൻമാരെ അറിയിച്ചു.

(ജബ്ബാർ ചെണ്ടയാട്)

വളരെ പുതിയ വളരെ പഴയ