Zygo-Ad

കണ്ണൂരിലെ സ്വകാര്യ ബസിലെ ബര്‍ത്തില്‍ ബാഗില്‍ പൊതിഞ്ഞ നിലയില്‍ 3 പെട്ടികള്‍; 150 വെടിയുണ്ടകള്‍ പിടികൂടി


കണ്ണൂർ: കണ്ണൂർ കൂട്ടുപുഴ ചെക്പോസ്റ്റില്‍ സ്വകാര്യ ബസില്‍ നിന്ന് നൂറ്റിയൻപത് തോക്കിൻ തിരകള്‍ കണ്ടെത്തി. 

വിരാജ്പേട്ടയില്‍ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസില്‍ ബർത്തിനുളളില്‍ ബാഗില്‍ പൊതിഞ്ഞ നിലയിലാണ് മൂന്ന് പെട്ടികളിലായി തിരകള്‍ കണ്ടെത്തിയത്.

നാടൻ തോക്കില്‍ ഉപയോഗിക്കുന്നവയാണ്. എക്സൈസ് പരിശോധനയിലാണ് കണ്ടെത്തിയത്. പിന്നീട് പൊലീസിന് കൈമാറി. കൊണ്ടു വന്നത് ആരെന്ന് വ്യക്തമായിട്ടില്ല. യാത്രക്കാരെ ഇരിട്ടി സ്റ്റേഷനിലെത്തിച്ച്‌ പൊലീസ് പരിശോധിക്കുകയാണ്.

വളരെ പുതിയ വളരെ പഴയ