കൊല്ലം: കൊട്ടാരക്കരയില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച അര്‍ധരാത്രിയുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ ഒരാള്‍കൂടി മരിച്ചു.
അടൂര്‍ ഏഴംകുളം സ്വദേശി ബിന്ദു (44) ആണ് മരിച്ചത്. അപകട ദിവസം തന്നെ മരിച്ച തമ്പി-ശ്യാമള ദമ്പതികളുടെ മകളാണ് ബിന്ദു.
ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി.
എം സി റോഡില്‍ കൊട്ടാരക്കര സദാനന്ദപുരത്ത് വെച്ചാണ് ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. രോഗിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സും എതിരെ വന്ന ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
ആംബുലന്‍സ് ഡ്രൈവര്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റിരുന്നു.