Zygo-Ad

ഇന്നും നാളെയും കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്

 


സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അടുത്ത 3 ദിവസം കൂടി ഉയര്‍ന്ന താപനില അനുഭവപ്പെടാന്‍ സാധ്യത. വടക്കന്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ സാധ്യത കാണുന്നത്. ഇന്നും നാളെയും കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ ഒറ്റപെട്ട സ്ഥലങ്ങളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പുണ്ട്. ഉയര്‍ന്ന താപനിലയില്‍ 2-4°c വരെ വര്‍ധനവിനു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ രേഖപെടുത്തിയ 40.4°c ഫെബ്രുവരിയില്‍ ഇതുവരെ രേഖപെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനിലയായിരുന്നു.

1975 (ഫെബ്രുവരി 8) പുനലൂരില്‍ ( 40.1°c) 1981 ( ഫെബ്രുവരി 28) പാലക്കാട് ( 40°c) ആണ് ഇതിനു മുന്‍പ് ഫെബ്രുവരിയില്‍ രേഖപെടുത്തിയ ഉയര്‍ന്ന താപനില.

ഫെബ്രുവരി അവസാനം, മാര്‍ച്ച് തുടക്കത്തില്‍ മധ്യ തെക്കന്‍ കേരളത്തില്‍ വേനല്‍ മഴ ചെറുതായി ലഭിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ താപനിലയില്‍ ചെറിയ ആശ്വാസം ലഭിക്കും.

ജനം ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ പ്രശ്‌നങ്ങള്‍ സൂക്ഷിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

11 മുതല്‍ 3 വരെയുള്ള സമയത്ത് സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി ഏല്‍ക്കുന്നത് ഒഴിവാക്കുക

വളരെ പുതിയ വളരെ പഴയ