Zygo-Ad

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് തെരഞ്ഞെടുപ്പു പ്രകടന പട്ടികയിലെ വാഗ്ദാനം പാലിക്കാൻ സർക്കാർ തയ്യാറാകണം - കെ എസ് ടി സി

കണ്ണൂർ : പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യുട്ടറി പെൻഷൻ പുനസ്ഥാപിക്കും എന്ന തെരഞ്ഞെടുപ്പു പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനം പാലിക്കാൻ സർക്കാൻ തയ്യാറാകണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ (കെഎസ്ടിസി) കണ്ണൂർ ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. 

ഭിന്നശേഷി സംവരണത്തിന്റെ പേരിൽ അധ്യാപകരെ ദിവസക്കൂലിക്കാരനാക്കുന്നതിൽ നിന്ന് സർക്കാർ പിൻവാങ്ങണം, അർഹമായ മുഴുവൻ ആനുകൂല്യങ്ങളും കുടിശ്ശിക സഹിതം അനുവദിക്കണം, മെഡിസെപ്പ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി പരിഷ്കരിച്ച് മറ്റു സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് കമ്പനികൾ നൽകുന്ന പോലെ പൂർണ്ണ സുരക്ഷയുള്ള ആരോഗ്യ ഇൻഷുറൻസ് ഉറപ്പ് വരുത്തണം, സ്കൂൾ ഉച്ച ഭക്ഷണത്തുക കാലോചിതമായി പരിഷ്കരിക്കണം, ശമ്പള പരിഷ്കരണ കമ്മീഷനെ നിയോഗിക്കുക, മതിയായ കുട്ടികൾ ഇല്ലാത്ത കാരണത്താൽ വർഷങ്ങളായി ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അദ്ധ്യാപകർക്ക് ശമ്പള സ്കെയിൽ അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു 

കെ.പി സായന്ത് - ജനറൽ സെക്രട്ടറി

കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ സംസ്ഥാന പ്രസിഡന്റ് ഹരീഷ് കടവത്തൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി പി രാഗേഷ് അധ്യക്ഷത വഹിച്ചു.  പ്രതിനിധി സമ്മേളനം ആർ ജെ ഡി ജില്ലാ സെക്രട്ടറി ജി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. 

പി.പി രാഗേഷ് - പ്രസിഡന്റ്

ജില്ലാ സെക്രട്ടറി കെ പി സായന്ത് അധ്യക്ഷനായി. വിദ്യാഭ്യാസ സമ്മേളനം കെ എസ് ടി സി സംസ്ഥാന സെക്രട്ടറി കെ മനോജ്‌ ഉദ്ഘാടനം ചെയ്തു. സി ജിൻസി അധ്യക്ഷത വഹിച്ചു. വി പി യദുകൃഷ്ണ,കെ ഷിബിന, പി മുഹമ്മദ്‌, കെ ഷൈനി എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ : പി.പി രാഗേഷ് - പ്രസിഡന്റ് കെ.പി സായന്ത് - സെക്രട്ടറി, സി.ജിൻസി - ട്രഷറർ, ഒ.ബാബു - വൈസ് പ്രസിഡന്റ്, കെ.പവിത്രൻ - ജോയിന്റ് സെക്രട്ടറി, വി.പി യദുകൃഷ്ണ - ജോയിന്റ് സെക്രട്ടറി

വളരെ പുതിയ വളരെ പഴയ