Zygo-Ad

കാക്കയങ്ങാട് പുലി കർഷകന്റെ കൃഷിയിടത്തി കുടുങ്ങിയ സംഭവം: കർഷകനെതിരെ വേട്ടയാടൽ നിരോധന നിയമപ്രകാരം കേസെടുത്ത് വനം വകുപ്പ്

 


കാക്കയങ്ങാട്: പുള്ളിപ്പുലി കാക്കയങ്ങാട് കേബിൾ കുരുക്കിൽ പെട്ട സംഭവവുമായി ബന്ധപ്പെട്ട് വനം വകുപ്പ് എടുത്ത കേസിൽ സ്ഥലം ഉടമ പ്രകാശനോട് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി. മാർച്ച് 3 ന് രാവിലെ 10 മണിക്ക് കൊട്ടിയൂർ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറുടെ ഓഫീസിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി ആറാം തീയതിയായിരുന്നു കാക്കയങ്ങാട് ടൗണിന് അടുത്ത് പ്രകാശന്റെ കൃഷി സ്ഥലത്ത് പുള്ളിപ്പുലി കേബിൾ കുരുക്കിൽ പെട്ടത്. 7 മണിക്കൂറോളം ജനങ്ങളെ ഭീതിയിലാക്കിയ ആൺപുലിയെ വയനാട്ടിൽ നിന്നെത്തിയ മയക്കുവെടി വിദഗ്ധൻ ഡോ.അജേഷ് മോഹൻദാസിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു വെടിവച്ചു പിടികൂടിയത്. 1972ലെ വന്യജീവി സംരക്ഷണ നിയമം u/s, 9, 29, 39(1), 49 (a), 50, 51 R/W 2(16), 2(35), 2(36) 0 06-01-2025, വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

വളരെ പുതിയ വളരെ പഴയ