ന്യൂമാഹിയിൽ ആർ എസ് എസ് പ്രവർത്തകരെ വെട്ടിക്കൊന്ന കേസിൻ്റെ വിചാരണ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ ആരംഭിച്ചു. .കേസിലെ രണ്ടും നാലും പ്രതികളായ കൊടി സുനിയും മുഹമ്മദ് ഷാഫിയും ഉൾപ്പെടെയുള്ള പ്രതികൾ വിചാരണക്കായ് കോടതിയിൽ ഹാജരായി
ന്യു മാഹിയിലെ ആർ എസ് എസ് പ്രവർത്തകരായ മാടോമ്പുറംകണ്ടി വീട്ടിൽ വിജിത്ത്, കുറുന്തോറത്ത് ഹൗസിൽ ഷിനോജ് എന്നിവരെ ബോംബെറിഞ്ഞ് വെട്ടികൊലപ്പെടുത്തിയ കേസിൻ്റെ വിചാരണയാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ ആരംഭിച്ചത്.ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികളായ കൊടി സുനിയും കെ കെ മുഹമ്മദ് ഷാഫിയും കേസിലെ രണ്ടും നാലും പ്രതികളാണ് ഇവർ ഉൾപ്പെടെ മറ്റു പ്രതികളും കോടതിയിൽ ഹാജരായിരുന്നു.2010 മെയ് 28 ന് മാഹികോടതിയിൽനിന്നു കേസ് കഴിഞ്ഞ് ബൈക്കിൽ വരികയായിരുന്ന വിജിത്തിനെയും ഷിനോജിനെയും ന്യൂമാഹി പെരിങ്ങാടിയിൽ ബോംബെറിഞ്ഞ് വീഴ്ത്തുകയും സമീപത്തെ ആടും ഫാമിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ വെട്ടിക്കൊലപ്പെടുത്തിയുമെന്നാണ് കേസ്. ടിപി വധക്കേസിൽ പരോളിൽ കഴിയുന്ന കൊടി സുനിക്ക് വിചാരണക്ക് ഹാജരാകുന്നതിനായി കണ്ണൂർ ജില്ലയിൽ പ്രവേശിക്കാൻ വിലക്കെർപ്പെടുത്തിയ പരോൾ ഉപാധിയിൽ ഇളവ് നൽകിയിരുന്നു.ഡിവൈഎസ്പിയായിരുന്ന പ്രിൻസ് ഏബ്രഹാം, സിഐ യു. പ്രേമൻ എന്നിവരാണ് കേസ് അന്വേഷിച്ചത്. ഡിവൈഎസ്പി എ.പി.ഷൗക്കത്തലിയാണ് കുറ്റപത്രം സമർപ്പിച്ചത്.പ്രോസിക്യൂസിന് വേണ്ടി പി.പ്രേമരാജനും,പ്രതിഭാഗത്തിന് വേണ്ടി അഡ്വ.സി കെ ശ്രീധരൻ,അഡ്വക്കറ്റ് കെ വിശ്വൻ എന്നിവർ ഹാജരായി