തലശേരിയിലെ മാരുതി ഷോറൂമിൽ കാറുകൾ കത്തിച്ച കേസിലെ പ്രതിക്കെതിരേ കണ്ണവത്തും കേസ്. വെള്ളമുണ്ട സ്വദേശി സജീറിനെതിരെയാണ് പരാതി. തലശേരി ചിറക്കരയിലെ കാർ ഷോറൂമിൽ 3 കാറുകൾ തീയിട്ട കേസിൽ അറസ്റ്റിലായ സജീർ ഇപ്പോൾ റിമാൻറിലാണ്.
തലശ്ശേരി മാരുതി നെക്സ ഷോറൂമിലെ കാറുകൾ കത്തിച്ച കേസിലെ പ്രതിക്കെതിരേ കോളയാട് സ്വദേശിനി നൽകിയ പരാതിയിൽ കണ്ണവം പോലീസ് കേസെടുത്തു. കോളയാട് നിദാഷ് മഹലിൽ എൻ. റാഷിദയാണ് പരാതിക്കാരി.
റാഷിദ തലശ്ശേരിയിലെ ഷോറൂമിൽ എത്തിക്കാൻ ഏൽപ്പിച്ച കാർ, ഷോറൂമിലെ ജീവനക്കാരൻ കൂടിയായിരുന്ന വെള്ളമുണ്ടയി ലെ സജീർ (26) മറ്റൊരാൾക്ക് വില്പന നടത്തിയെന്നാണ് പരാതി. ഇക്കഴിഞ്ഞ ഡിസംബർ 10 ന് പുലർച്ചെയാണ് ചിറക്കരയിലെ കാർ ഷോറൂമിൽ തീപ്പിടുത്തമുണ്ടായത്. മൂന്ന് മാരുതി കാറുകളാണ് കത്തി നശിച്ചത്. 40 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. തുടർന്ന് തലശേരി പൊലീസ് നടത്തിയ അന്വേഷണത്തിൽ ശനിയാഴ്ച വെള്ളമുണ്ട സ്വദേശി സജീർ അറസ്റ്റിലായി. പണം തിരിമറി നടത്തിയത് പിടിക്കപ്പെടാതിരിക്കാനാണ് കാറുകൾ തീയിട്ടതെന്നാണ് പ്രതിയുടെ മൊഴി.
ഷോറൂമിലെ കാർ കത്തിച്ച സംഭവത്തിൽ അറസ്റ്റിലായ സജീർ ഇപ്പോൾ റിമാൻ്റിലാണ്.