കാല്‍ നൂറ്റാണ്ടിന്റെ മാലിന്യം പേറി പരിയാരത്തെ 8ാം നമ്പർ വാര്‍ഡ്


പരിയാരം: മാലിന്യ നിക്ഷേപവും മാലിന്യങ്ങള്‍ അലക്ഷ്യമായി കൂട്ടിയിടലും .ഇന്ന് വലിയ പിഴയും ജയില്‍ ശിക്ഷയുമൊക്കെ ലഭിക്കാവുന്ന കുറ്റമാണ്.

പക്ഷെ, ഇത് ചെയ്യുന്നത് സർക്കാരും ആരോഗ്യമേഖലയില്‍ ഉള്ളവരുമാണെങ്കില്‍ യാതൊരു പ്രശ്നവുമില്ല. പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കല്‍ കോളേജ് കാമ്ബസിലെ ഒരു വാർഡില്‍ മുഴുവൻ മാലിന്യങ്ങള്‍ കുത്തിനിറച്ചിരിക്കയാണ് . 

മെഡിക്കല്‍ കോളേജ് ആരംഭിച്ച്‌ 30 വർഷം പിന്നിടുമ്ബോള്‍ പഴയ ക്ഷയരോഗ സാനിട്ടോറിയത്തിലെ പഴയ എട്ടാം നമ്പർ വാർഡിലാണ് മൊത്തം മാലിന്യങ്ങള്‍ സംഭരിച്ചിരിക്കുന്നത്.

മെഡിക്കല്‍ കോളേജ് ആരംഭിച്ച 1993 മുതല്‍ കുറച്ചു വർഷക്കാലം ഇത് വാർഡായി ഉപയോഗിച്ചിരുന്നു. പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തതോടെയാണ് ഈ പഴയവാർഡ് പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിക്കാനായി മാറ്റിയത്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി മാലിന്യം സംഭരിക്കുന്ന ഈ കെട്ടിടത്തില്‍ നിന്നും ഇപ്പോള്‍ മാലിന്യങ്ങൾ പുറത്തേക്കൊഴുകയാണ്. 

മെഡിക്കല്‍ കോളേജ് കാമ്പസുകളിൽ മാലിന്യങ്ങള്‍ സംഭരിക്കാനും സംസ്‌ക്കരിക്കാനും ശാസ്ത്രീയമായി സംവിധാനങ്ങള്‍ വേണമെന്നിരിക്കെയാണ് ഇത്തരത്തില്‍ വാർഡ് മുഴുവനായി മാലിന്യം നിക്ഷേപിക്കാനായി മാറ്റിവെച്ചിരിക്കുന്നത്.

വളരെ പുതിയ വളരെ പഴയ