വാഹനം നടുറോഡില്‍ നിര്‍ത്തിയത് ചോദ്യം ചെയ്തു; മലപ്പുറത്ത് യുവാവിനു നേരെ ആള്‍ക്കൂട്ട ആക്രമണം


നിലമ്പൂർ: മലപ്പുറം മങ്കടയ്ക്ക് സമീപം വലമ്പൂരില്‍ യുവാവിനു നേരെ ആള്‍ക്കൂട്ട ആക്രമണം. കരുവാരങ്കുണ്ട് സ്വദേശി ഷംസുദീന് മർദനത്തില്‍ കണ്ണുകള്‍ക്ക് ഗുരുതര പരുക്കേറ്റു.

മുമ്പില്‍ പോയ വാഹനം നടുറോഡില്‍ നിർത്തിയത് ചോദ്യം ചെയ്തതിന്റെ പേരിലാണ് യുവാവിനെ അതി ക്രൂരമായി മർദിച്ചത്. മങ്കട പൊലീസ് കേസ് എടുത്തിട്ടുണ്ട്.

ഇരുപതോളം പേർ ചേർന്നാണ് യുവാവിനെ മർദിച്ചത്. വഴിയില്‍ കിടന്ന യുവാവിനെ ആരും ആശുപത്രിയില്‍ കൊണ്ടു പോകാൻ പോലും തയ്യാറായില്ല. മർദനത്തില്‍ ഗുരുതര പരുക്കേറ്റ് ഒന്നര മണിക്കൂറോളമാണ് യുവാവ് റോഡില്‍ കിടന്നത്. യുവാവിന് വെള്ളം കുടിക്കാൻ പോലും ആരും നല്‍കിയില്ല.

മുന്നില്‍ പോയ ഇരുചക്ര വാഹനം നടു റോഡില്‍ നിർത്തിയത് ഷംസുദീൻ ചോദ്യം ചെയ്യുകയായിരുന്നു. പിന്നീട് ഇരുചക്ര വാഹനത്തില്‍ ഉണ്ടായിരുന്ന ആള്‍ ഷംസുദീനെ പിന്തുടർന്ന് പോയി മർദിക്കുകയായിരുന്നു. പിന്നീട് ഇയാള്‍ മറ്റു ചിലരെ കൂടി വിളിച്ചു കൂട്ടിയ ശേഷം കൂട്ടം ചേർന്ന് മണിക്കൂറുകളോളം ഷംസുദീനെ മർദിക്കുകയായിരുന്നു.

വളരെ പുതിയ വളരെ പഴയ