കണ്ണൂർ: യുവതിക്ക് മൂക്കിന്റെ അസുഖത്തിന് അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ നടത്തിയപ്പോള്‍ വലത് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായി യുവതിയുടെ ബന്ധുക്കള്‍ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.
അഞ്ചരക്കണ്ടി മായാ മങ്കണ്ടി ഹൗസില്‍ ടി.രസ്നയുടെ കാഴ്ച്ച ശക്തിയാണ് നഷ്ടമായത്.
ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും നഷ്ട പരിഹാരം ലഭിക്കണമെന്നുമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യ വകുപ്പ് മന്ത്രിക്കും പരാതി നല്‍കീട്ടുണ്ടെന്നും യുവതിയുടെ ഭർത്താവ് കെ ഷജില്‍ പറഞ്ഞു.
പിതാവ് രാജൻ, സഹോദരൻ ശ്രീജിത്, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം രമേശൻ , സിപിഎം അഞ്ചരക്കണ്ടി ഏരിയാകമ്മിറ്റി മെമ്പർ രജിൻ കെ എന്നിവരും വാർത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
