കണ്ണൂർ : വാർത്തയുടെ ഉറവിടം വെളിപ്പെടുത്താൻ നിർബന്ധിക്കുന്ന പൊലീസ് പ്രതിഷേധിച്ച് മാധ്യമ പ്രവർത്തകരുടെ മാർച്ചിലും ധർണയിലും പ്രതിഷേധമിരമ്പി.
വാർത്തയുടെ പേരില്‍ മാധ്യമം ലേഖകൻ അനിരുദ്ധ് അശോകൻ്റെ ഫോണ്‍ പിടിച്ചെടുക്കാനുള്ള ക്രൈംബ്രാഞ്ചിന്റെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് കേരള പത്ര പ്രവർത്തക യൂണിയന്റെ ആഹ്വാന പ്രകാരം ജില്ലാ കേന്ദ്രങ്ങളിളാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
കണ്ണൂരില്‍ സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലേക്ക് മാധ്യമ പ്രവർത്തകർ നടത്തിയ മാർച്ച് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ വിജേഷ് ഉദ്ഘാടനം ചെയ്തു. കെ യു ഡബ്ലു ജെ ജില്ലാ പ്രസിഡണ്ട് സി. സുനില്‍കുമാർ അദ്ധ്യക്ഷത വഹിച്ചു.
എ.കെ ഹാരിസ് , സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ് സ്വാഗതവും ട്രഷറർ കെ സതീശൻ നന്ദിയും പറഞ്ഞു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജംഷീർ, , സന്ദീപ്ഗോവിന്ദൻ , അനുമേരി ജേക്കബ്ബ് തുടങ്ങിയവർ നേതൃത്വം നല്‍കി.
