Zygo-Ad

നീലേശ്വരം വെടിക്കെട്ടപകടം : തുടര്‍ചികിത്സാ ചിലവ് ആശങ്കയിൽ


നീലേശ്വരം: അഞ്ഞൂറ്റമ്പലം വീരർ കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തില്‍ പൊള്ളലേറ്റവരുടെ തുടർ ചികിത്സ ആശങ്കയില്‍.

അപകടം നടന്ന ദിവസം മുതല്‍ രണ്ടു മാസത്തെ ചികിത്സാ സഹായം അനുവദിക്കണമെന്നാണ് സർക്കാർ കാസർകോട് ജില്ലാ കളക്ടർക്ക് നിർദ്ദേശം നല്‍കിയിരിക്കുന്നത്. ചിലവ് സംബന്ധിച്ച്‌ ജില്ലാ കളക്ടർ സർക്കാരിലേക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ മറുപടിയാണ് ഇപ്പോഴും ചികിത്സയില്‍ കഴിയുന്നവരെ ആശങ്കാകുലരാക്കിയിരിക്കുന്നത്.

പൊള്ളലേറ്റ പലർക്കും മാസങ്ങളോളം തുടർ ചികിത്സ വേണ്ടിവരുമെന്നും ആശുപത്രി വിട്ട ശേഷമുള്ള ഇവരുടെ തുടർചികിത്സാ ചിലവുകള്‍ എങ്ങനെ നടത്തുമെന്ന കാര്യത്തില്‍ വ്യക്തത തേടിയാണ് ജില്ല കളക്ടർ സർക്കാരിലേക്ക് റിപ്പോർട്ട് നല്‍കിയിരുന്നത്. 

ഇതിന്റെ മറുപടിയിലാണ് അപകടം നടന്ന രണ്ട് മാസം വരെയുള്ള ചികിത്സചിലവുകള്‍ ജില്ലാ ഭരണകൂടം മുഖാന്തരം ചിലവിടണമെന്ന് സർക്കാർ നിർദ്ദേശിച്ചത്. ആശുപത്രിയില്‍ നിന്നും ഡിസ്ചാർജ് ചെയ്ത് മടങ്ങിയ ഭൂരിപക്ഷം പേർക്കും തുടർ ചികിത്സ വേണ്ട സാഹചര്യത്തില്‍ ഭീമമായ തുക എങ്ങനെ കണ്ടെത്തുമെന്നതാണ് ഇവരെ അലട്ടുന്നത്.

പുതിയ ഉത്തരവ് ഇറങ്ങണം

തുടർ ചികിത്സയ്ക്കുള്ള ചിലവ് നല്‍കണമെങ്കില്‍ സർക്കാർ പുതിയ ഉത്തരവ് ഇറക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ജന പ്രതിനിധികള്‍ ഇടപെടണമെന്നാണ് രോഗികളും ബന്ധുക്കളും ആവശ്യപ്പെടുന്നത്.

 കഴിഞ്ഞ ഒക്ടോബർ 28ന് രാത്രി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച്‌ ഉണ്ടായ വെടിക്കെട്ട് അപകടത്തില്‍ ആറു പേരാണ് മരിച്ചത്. 154 പേർക്ക് പൊള്ളലേറ്റു. 

ഗുരുതരമായി പരിക്കേറ്റ് സ്പെഷാലിറ്റി ആശുപത്രിയില്‍ ഉള്‍പ്പെടെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ മുഴുവൻ ചെലവുകളും സർക്കാർ ഏറ്റെടുത്തിരുന്നു. 

അപകടത്തില്‍ പരിക്കു പറ്റിയവർക്ക് വലിയ ആശ്വാസമായിരുന്നു. അപകടത്തില്‍ മരിച്ച ആറു പേരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം ആശ്വാസ സഹായം നല്‍കിയിരുന്നു. 

എസ്.എൻ.ഡി.പി യോഗം അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം വീതം സഹായം നല്‍കിയിരുന്നു.

വളരെ പുതിയ വളരെ പഴയ