Zygo-Ad

എസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം


  തിരുവനന്തപുരം : എസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷം മുതൽ മാർക്ക് രേഖപ്പെടുത്തുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു. സ്‌കൂള്‍ ലീവിങ് സര്‍ട്ടിഫിക്കറ്റില്‍ ഗ്രേഡ് മാത്രം  രേഖപ്പെടുത്തുമെന്നാണ്  2025 മാര്‍ച്ചിൽ നടക്കുന്ന  എസ്എസ്എല്‍സി പരീക്ഷയുടെ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നത്. 

പരീക്ഷാഫലം പ്രഖ്യാപിച്ച് മൂന്നുമാസത്തിനകം പരീക്ഷാര്‍ഥികള്‍ക്ക് യാതൊരു കാരണവശാലും മാർക്ക് വിവരം  നല്‍കുന്നതല്ലെന്നും വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. മാര്‍ക്ക് അധിഷ്ഠിതമായ പരീക്ഷാസമ്പ്രദായം കുട്ടികളില്‍ കൂടുതല്‍ അനാരോഗ്യകരമായ മത്സരം ക്ഷണിച്ചുവരുത്തും. 

പഠനനിലവാരം കുറയുകയും കുട്ടികളില്‍ അമിത മാനസിക സമ്മര്‍ദമുണ്ടാവുകയും ചെയ്യുമെന്നാണ് ഇക്കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.ഇക്കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.

വളരെ പുതിയ വളരെ പഴയ