പൊതുമേഖലാ സ്ഥാപനങ്ങളിലെ തെങ്ങുകളില്‍ കള്ളുചെത്താമെന്ന് ടോഡി ബോര്‍ഡ്. ഇത് സംബന്ധിച്ച് ടോഡി ബോര്‍ഡ് സര്‍ക്കാരിന് ശുപാര്‍ശ കൈമാറി. പൊതുമേഖലാ സ്ഥാപനങ്ങളിലെയും സര്‍വകലാശാലകളിലെയും ഫാമുകളിലെയും തെങ്ങുകളാണ് നിലവില്‍ പരിഗണിച്ചിട്ടുള്ളത്.ഇതിനുള്ള തൊഴിലാളികളെ ടോഡി ബോര്‍ഡ് നിയോഗിക്കും. പൊതുമേഖലയിലെ തെങ്ങുകളുടെ എണ്ണമെടുക്കാന്‍ ടോഡി ബോര്‍ഡ് കര്‍ഷക സംഘടനകളുടെ സഹായം തേടിയിട്ടുണ്ട്.സംസ്ഥാനത്ത് കള്ളിന്റെ ഉത്പാദനം കൂട്ടുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. തെങ്ങിന്‍കള്ള് കുപ്പിയിലടച്ചു വില്‍ക്കാന്‍ അനുവദിക്കണമെന്നും ടോഡി ബോര്‍ഡ് ആവശ്യമുന്നയിച്ചിട്ടുണ്ട്. കേരള ടോഡി എന്ന ബ്രാന്‍ഡിലാകും വില്‍പന. തോട്ടങ്ങളില്‍ കള്ളുചെത്തു പ്രോത്സാഹിപ്പിക്കണമെന്ന മുന്‍ മദ്യനയത്തിലെ നിര്‍ദേശം നിലനില്‍ക്കുന്നതിനാല്‍ നിയമതടസവുമുണ്ടായേക്കില്ല.
