Zygo-Ad

കണ്ണൂരിൽ നടന്നുപോകുന്നതിനിടെ ട്രാക്കിൽ വീണു :ട്രെയിനിനടിയിൽപ്പെട്ടയാൾ രക്ഷപ്പെട്ടത് അത്ഭുതകരമായി


കണ്ണൂർ :ട്രെയിൻ കടന്നുപോകുന്നതിനു മുമ്പ് പാളത്തിൽ വീണ മധ്യവയസ്കൻ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

ചിറക്കലിനും കണ്ണൂർ റെയിൽവേ സ്റ്റേഷനുമിടയിൽ പന്നേൻ പാറയിൽ തിങ്കൾ വൈകിട്ടാണ് സംഭവം. ട്രെയിൻ കടന്നുപോകു ന്നതിനിടെ ട്രാക്കിലേക്ക് വീണ് ആളോട് സമീപത്തുണ്ടായിരുന്നവർ ട്രെയിൻ വരുന്നുണ്ടെന്ന് പറ ഞ്ഞെങ്കിലും ഇയാൾക്ക് പെട്ടെന്ന് എഴുന്നേൽക്കാനായില്ല. മു കളിലൂടെ ട്രെയിൻ കടന്നുപോയതിനു ശേഷം ഒരുപ്രയാസവുമി ല്ലാതെ എഴുന്നേറ്റ മധ്യവയസ്കൻ ട്രാക്കിലൂടെ വടക്ക് ഭാഗത്തേക്ക് നടന്നുപോകുന്നതാ യാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്.

ട്രാക്കിന് അടിയിൽ വീണതാരെന്ന് സ്ഥിരീകരിക്കാൻ റെയിൽ വേ പൊലീസിന് സാധിച്ചിട്ടില്ല. അപകടത്തിൽപ്പെട്ടയാൾ മദ്യലഹരിയിലായിരുന്നോയെന്ന് സം ശയം ഉണ്ട്.

ദൃശ്യം മാധ്യമങ്ങൾ വഴിയാണ് ലഭിച്ചത്. പന്നേൻപാറയിലെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ ഉൾപ്പെ ടെ ശേഖരിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്.

വളരെ പുതിയ വളരെ പഴയ