പാചകവാതക വില വീണ്ടും കൂട്ടി; വാണിജ്യ സിലിണ്ടറിന് 16 രൂപ വർധിപ്പിച്ചു
byOpen Malayalam Webdesk-
പാചകവാതക സിലിണ്ടർ വില വർധിപ്പിച്ചു. വാണിജ്യ സിലിണ്ടർ വില 16രൂപ 50 പൈസ വർധിപ്പിച്ചു. പുതിയ വില ഇന്നുമുതൽ പ്രാബല്യത്തിലായി. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില സംസ്ഥാനത്ത് 1827 രൂപയായി വർധിച്ചു.ഗാർഹിക പാചക വാതക വിലയിൽ മാറ്റമില്ല.