പി പി ദിവ്യയ്ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസുമായി യൂത്ത് കോൺ​ഗ്രസ്; വീണ്ടും പ്രതിഷേധം

 


കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആരോപണം നേരിടുന്ന പി പി ദിവ്യയെ പൊലീസ് ചോദ്യം ചെയ്യാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. പൊ​ലീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ദി​വ്യ​ക്കെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ് ഇ​റ​ക്കി. പി പി ദി​വ്യ വാണ്ട​ഡ് എ​ന്നെ​ഴു​തി​യ പോ​സ്റ്റ​റു​മാ​യി ക​ണ്ണൂ​ര്‍ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മാ​ര്‍​ച്ച് ന​ട​ത്തി.

തു​ട​ര്‍​ന്ന് ക​ണ്ണൂ​ര്‍ ടൗ​ണ്‍ പൊ​ലീ​സ് സ്റ്റേഷ​ന് മു​ന്നി​ലും സ്റ്റേ​ഷ​ന്‍റ മ​തി​ലി​ലും പോ​സ്റ്റ​ര്‍ പ​തിപ്പി​ച്ചു. പൊ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ പോ​സ്റ്റ​ര്‍ പ​തി​ക്കാ​ൻ ശ്ര​മി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക​വാ​ട​ത്തി​ലും ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ് പ​തി​പ്പി​ച്ചു.


തു​ട​ര്‍​ന്ന് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു​ള്ളി​ൽ മുദ്രാവാ​ക്യം വി​ളി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. അതേസമയം പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എൻജിഒ അസോസിയേഷന്‍റെ നേതൃത്വത്തിൽ കണ്ണൂര്‍ കലക്ടറേറ്റിലെ ജീവനക്കാര്‍ മാര്‍ച്ച് നടത്തി.

വളരെ പുതിയ വളരെ പഴയ