Zygo-Ad

'ദന' ചുഴലിക്കാറ്റാകും:തുലാവര്‍ഷ മഴ തുടരും


മധ്യ-കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിൽ സീസണിലെ ആദ്യ ചുഴലിക്കാറ്റ് രൂപം കൊള്ളുന്നു.

ആന്‍ഡമാൻ കടലിന് മുകളിൽ ഇന്ന് രൂപപ്പെടുന്ന ന്യൂനമര്‍ദമാണ് ചുഴലിക്കാറ്റായി മാറുകയെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

ദന എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ഒ‍ഡീഷ ബംഗാള്‍ തീരത്തേക്കായിരിക്കും നീങ്ങുക. അതിനാൽ ദന കേരളത്തിന് ഭീഷണി ഉയർത്തില്ലെന്നാണ് സൂചന.

അതേസമയം സംസ്ഥാനത്ത് തുലാവര്‍ഷ ഭാ​ഗമായിട്ടുള്ള മഴ തുടരും. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പുണ്ട്.

കേരള തീരത്ത് കള്ളക്കടൽ ജാഗ്രത നിർദേശമുണ്ട്. എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ