പാനൂർ: 2024 ഒക്ടോബർ 20 ഞായറാഴ്‌ച രാവിലെ 10 മണിക്ക് സ്വാതന്ത്ര്യ സ്‌മാരക വായനശാല ആൻഡ് ഗ്രാന്ഥാലയം, വള്ള്യായിയുടെ ആഭിമുഖ്യത്തിൽ ഐ.വി ദാസ് സ്‌മാരക സ്വർണ്ണമെഡലിനായുളള ജില്ലാതല ചിത്രരചന (വാട്ടർകളർ) മത്സരം നടത്തുന്നു. ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. അപേക്ഷാർത്ഥികൾ സ്‌കൂൾ പ്രധാനാധ്യാപകരിൽ നിന്നുള്ള വയസ്സ്,ക്ലാസ് എന്നിവ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് കൊണ്ടുവരേണ്ടതാണ്. ഒക്ടോബർ 15നുളളിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
9747736731, 9497696184, 9496701361