Zygo-Ad

കേന്ദ്രം കേരളത്തിന് അനുവദിച്ചത് തുച്ഛമായ തുക മാത്രം.


കേരളം:മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന് തുച്ഛമായ തുക അനുവദിച്ച് കേന്ദ്രസർക്കാർ. സംസ്ഥാനത്തിന് പ്രളയക്കെടുതി സഹായമായി 145.60 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. മഹാരാഷ്ട്രയ്ക്ക് 1492 കോടിയും ആന്ധ്രയ്ക്ക് 1032 കോടിയും അനുവദിച്ചിട്ടുണ്ട്. അസമിന് 716 കോടി, ബീഹാറിന് 655 കോടി എന്നിങ്ങനെയും പ്രഖ്യാപിച്ചു. 14 സംസ്ഥാനങ്ങൾക്കായി ആകെ അനുവദിച്ചത് 5858.60 കോടി രൂപയാണ്. കേരളത്തിന് സഹായം അനുവദിക്കുന്നില്ലെന്ന വിമർശനങ്ങൾക്കിടയിലാണ് പ്രഖ്യാപനം. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ കേന്ദ്ര വിഹിതം ആണ് നൽകുന്നത്. ദേശീയ ദുരന്തനിവാരണ നിധിയിൽ നിന്നുള്ള അധിക സഹായത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ല

വളരെ പുതിയ വളരെ പഴയ