മാഹി: ഹ്യൂമയിൽ ചാരിറ്റി & കൾച്ചർ സെന്ററിന്റെ നേതൃത്വത്തിൽ ഹ്യൂമയിൻ എക്സിക്യൂട്ടീവ് മെമ്പർ പവിത്രൻ അനുസ്മരണവും രക്ത ദാനക്യാമ്പും നടത്തി. അനുസ്മരണ പരിപാടിക്ക് ഹ്യൂമയിൻ പ്രസിഡന്റ് സലാം മണ്ടോളി അദ്ധ്യക്ഷത വഹിച്ചു. മലബാർ കാൻസർ സെന്റർ ബ്ലഡ് ബാങ്ക് ഇൻചാർജ് ഡോ: അഞ്ചു കുറുപ്പ്, പി പി റിയാസ് വട്ടക്കാരി കൈതാൽ, ഹാരിസ് എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന രക്തദാന ക്യാമ്പ് മുൻ മിലിറ്ററി ഓഫീസറും തലശ്ശേരി ഫുഡ് ഇൻസ്പെക്ടറുമായ അനിൽ വിലങ്ങിൽ രക്തദാനം ചെയ്തു കൊണ്ട് ആരംഭിച്ചു. മയ്യഴിയിലും പരിസര പ്രദേശങ്ങളിലും ചാരിറ്റി രംഗത്തും സാമൂഹ്യ രംഗത്തും സ്പോട്സ് രംഗത്തും മാതൃകാപരമായ പ്രവർത്തനം നടത്തുന്ന ഹ്യുമയിന്റെ ആറാമത് സന്നദ്ധ രക്തദാന ക്യാമ്പാണ് ഞായറാഴ്ച നടന്നത്. നിരവധി പേർ രക്തദാനം ചെയ്ത പരിപാടികൾക്ക് ഹ്യുമൻ ട്രഷറർ താലിഷ്, അജിത പവിത്രൻ, അനിൽ കുമാർ, ഷാൻ, സാമിർ (എമ്മി ) സനൂബ് അഷ്റഫ്, ഷിഹാബ്, ജിതിൻ ഹാരിദ്, നിഖിൽ രവീന്ദ്രൻ, ഒ പി പ്രശാന്ത്, ഫയാദ്, ഷർഹാൻ, രജീഷ് കരുവയിൽ എന്നിവർ നേതൃത്വം നൽകി. കുട്ടികൾക്കും യുവത്വത്തിനും നാടിനും എന്നും മാതൃകയാകുന്ന ഹ്യുയിന്റെ ക്യാമ്പിൽ 18 തികഞ ചൂടിക്കോട്ടയിലെ മുഹമ്മദ് സിദാൻ ഉമ്മ ജംഷീറയോടൊപ്പം വന്ന് തന്റെ ആദ്യ രക്തദാനം ചെയ്തത് ക്യാമ്പിന് ആവേശമായി. ഒക്ടോബർ 31 ഡിസംബർ 1 എന്നീ തീയ്യതികളിൽ ഹ്യൂമയിന്റെ ധനശേഖരണാർത്ഥം നടത്തുന്ന ഓൾ കേരള സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് നടക്കും. നിരവധി സമ്മാനങ്ങളും പ്രോൽസാഹന സമ്മാനങ്ങളും നൽകുന്ന ടൂർണമെന്റിലെ വിജയി കൾക്ക് ഒരു ലക്ഷം രൂപയും ട്രോഫിയുമാണ് നൽകുന്നത്. ധനശേഖരണാർത്ഥം നടത്തുന്ന ടൂർണമെന്റിന്റെ ഭാഗമായുള്ള ഫണ്ട് റൈസിങ്ങിലും മറ്റു പരിപാടികളിലും മുഴുവനാളുകളും പങ്കാളികളാകണമെന്ന് ഹ്യൂമയിൻ ഭാരവാഹികൾ അറിയിച്ചു.ഹ്യുമയിൻ സിക്രട്ടറി വിനീഷ് വിജയൻ സ്വാഗതവും അനില രമേഷ് നന്ദിയും പറഞ്ഞു.