മുക്കാളി : മാസങ്ങള്‍ക്ക് മുമ്പ് മണ്ണിടിച്ചല്‍ നടന്ന മുക്കാളി ദേശീയപാതയില്‍ മിക്കപ്പോഴും ഗതാഗത തടസം അനുഭവപ്പെടുന്നു. മണ്ണിടിച്ചല്‍ നടന്നതിന് എതിര്‍വശമുളള മണ്‍തിട്ട രണ്ട് മീറ്ററെങ്കിലും മാറ്റി ഗതാഗത യോഗ്യമാക്കണമെന്ന് കെ.കെ.രമ എം.എല്‍.എ , ജില്ലാ കലക്ടര്‍ എന്നിവരടങ്ങിയ ഉന്നതതല സംഘം തീരുമാനിച്ചിരുന്നു എങ്കിലും തീരുമാനം ഇതുവരെ നടപ്പാക്കിയില്ല .ഇരുവശമുളള ഭീക്ഷണി നേരിടുന്ന വീടുകള്‍ ദേശീയപാതക്ക് വേണ്ടി ഏറ്റെടുക്കലും ഇതുവരെ തീരുമാനമായില്ല . അശാസ്ത്രീയമായ സോയില്‍ നൈലിങ്ങ് ഭിത്തിക്ക് പകരം കോണ്‍ഗ്രീറ്റ് ഭിത്തി കെട്ടിസംരക്ഷിക്കണം എന്ന ആവശ്യം ഇതുവരെ പിരിഗണിച്ചില്ല . നിലവില്‍ നിര്‍മ്മാണ പ്രവര്‍ത്തി നടക്കുന്ന ദേശിയപാതയില്‍ ചില ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ ഗതാഗത തടസം കുറെയൊക്കെ ഒഴിവാക്കി യാത്ര സുഗമമാക്കാന്‍ കഴിയും .