കൊണ്ടോട്ടി: വീട്ടിലെ കാർ ഓടിക്കാൻ പിതാവ് താക്കോൽ നൽകാത്തതിന്റെ ദേഷ്യത്തിൽ മകൻ കാർ പെട്രോൾ ഒഴിച്ച് കത്തിച്ചു. കൊണ്ടോട്ടി നീറ്റാണിമലിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പിതാവിൻറെ പരാതിയിൽ കൊണ്ടോട്ടി പോലീസ് കേസെടുത്തു 21കാരനായ ഡാനിഷ് മിൻഹാജിനെ അറസ്റ്റ് ചെയ്തു.
ലൈസൻസ് ഇല്ലാത്ത മകൻ കാറോടിക്കാൻ ചോദിച്ചു പിതാവ് സമ്മതിച്ചില്ല. ഇതോടെ 21കാരൻ തൊട്ടടുത്ത് നിർത്തിയിട്ട ബൈക്കിൽ നിന്ന് പെട്രോൾ ഊറ്റിയെടുത്ത് കാറിനുമേൽ ഒഴിച്ച് തീയിടുകയായിരുന്നു. വീടിനു മുന്നിൽ നിർത്തിയിട്ട കാറിനാണ് തീയിട്ടത്. കാർ പൂർണമായും കത്തി നശിച്ചു വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.