പുല്ലൂപ്പിക്കടവ്, കാട്ടാമ്പള്ളി ടൂറിസം കേന്ദ്രങ്ങള്‍ ഒരു മാസത്തിനകം സജ്ജമാകും


കണ്ണൂർ: മഴ മാറിയതോടെ കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും തുറന്നു. പുല്ലൂപ്പിക്കടവ്, കാട്ടാമ്പള്ളി ടൂറിസം കേന്ദ്രങ്ങള്‍ ഒരു മാസത്തിനകം പൂർണ തോതില്‍ പ്രവർത്ത സജ്ജമാക്കുമെന്ന് ഡിടിപിസി അധികൃതർ അറിയിച്ചു.

നിലവില്‍ ഇവയുടെ നടത്തിപ്പിനായി ടെണ്ടർ ക്ഷണിക്കുകയും പുതിയ ഏജൻസി കരാർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.
 

പുല്ലൂപ്പിക്കടവിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പ് അനുമതി നല്‍കിയ പുല്ലൂപ്പിക്കടവ് ടൂറിസം കേന്ദ്രം റെക്കോർഡ് വേഗത്തില്‍ ആണ് പൂർത്തിയാക്കിയത്. ഇതിന്റെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ ഫ്‌ളോട്ടിങ് റെസ്റ്റോറന്റുകള്‍ മാത്രമാണ് തുറന്നു കൊടുക്കാൻ ഉള്ളത്.താനൂർ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ടെക്‌നിക്കല്‍ കമ്മിറ്റി പരിശോധന നടത്തി മാത്രമേ ഫ്‌ളോട്ടിങ് റെസ്റ്റോറന്റുകള്‍ തുറക്കാൻ കഴിയു. നിലവില്‍, വാക്ക് വേ , ഇരിപ്പിട സൗകര്യങ്ങള്‍, ടോയ്‌ലറ്റ് എന്നിവ അടക്കമുള്ളവ സഞ്ചാരികള്‍ക്ക് തുറന്നു നല്‍കിയിട്ടുണ്ട്.

പുല്ലൂപ്പി കടവില്‍ കഴിഞ്ഞ സെപ്റ്റംബർ മുതല്‍ ഈ ജൂലൈ വരെ 47000 സന്ദർശകരാണ് എത്തിയത്. 8,25,630 രൂപയായിരുന്നു വരുമാനം. കണ്ണൂർ ജില്ലയിലെ പയ്യാമ്ബലം ബീച്ചില്‍ വിനോദ സഞ്ചാരികള്‍ എത്തി തുടങ്ങിയിട്ടുണ്ട്. മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലെ ഒന്നാം ഘട്ട നവീകരണ പ്രവർത്തനം അടുത്ത ജനുവരിയില്‍ പൂർത്തീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം അറിയിച്ചിരുത്തു. വാക്ക് വേയുള്‍പ്പെടെയുള്ള ഒന്നാം ഘട്ട വികസന പ്രവർത്തികളാണ് പൂർത്തികരിച്ചു വരുന്നത്.

വളരെ പുതിയ വളരെ പഴയ