ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് സര്‍വീസുകള്‍ റദ്ദാക്കുന്നതും മുന്നറിയിപ്പില്ലാതെ വൈകുന്നതും പതിവാകുന്നു.ഇന്നലെ രാവിലെ കോഴിക്കോട് നിന്നും ദോഹയിലേക്കുള്ള എക്‌സ്പ്രസ്സ് വിമാനം മണിക്കൂറുകള്‍ വൈകിയാണ് പുറപ്പെട്ടത്. ഇതിന് പിന്നാലെ ഇന്ന് രാത്രി 10 ന് ദോഹയില്‍ നിന്നും കണ്ണൂരിലേക്ക് പോകേണ്ട വിമാനം റദ്ദാക്കിയതായി കമ്പനി അധികൃതര്‍ അറിയിച്ചു.പകരം നാളെ,(ഞായര്‍) ഉച്ചയ്ക്ക് 1.15ന് മാത്രമേ വിമാനം പുറപ്പെടുകയുള്ളൂ എന്നാണ് യാത്രക്കാര്‍ക്ക് ലഭിച്ച വിവരം.എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് തന്നെയാണ് യാത്രക്കാരെ ഇക്കാര്യം അറിയിച്ചത്
അതേസമയം,അവധികഴിഞ്ഞു നാട്ടില്‍ നിന്ന് ഗള്‍ഫിലേക്കും ഓണാവധിക്കായി നാട്ടിലേക്ക് പോകുന്നവര്‍ക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ നടപടി പ്രവാസികള്‍ക്ക് തിരിച്ചടിയാവുകണ്.സാങ്കേതിക തകരാറും ഓപ്പറേഷന്‍ സംബന്ധിച്ച മറ്റു തടസ്സങ്ങളും ഉന്നയിച്ചാണ് പലപ്പോഴും സര്‍വീസുകള്‍ റദ്ദാക്കുകയോ വൈകുകയോ ചെയ്യുന്നത്