കോട്ടയം മലബാർ ജിഎച്ച്എസ്എസിൽ വിദ്യാർഥി സംഘർഷം; 21 പേർക്കെതിരെ കേസ്.

 

കൂത്തുപറമ്പ് :കോട്ടയം മലബാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾ ചേരിതിരിഞ്ഞ് തമ്മിലടിച്ച് വിദ്യാർഥികൾക്കും അധ്യാപകനും പരിക്ക്. അക്രമവുമായി ബന്ധപ്പെട്ട് 21 വിദ്യാർഥികൾക്കെതിരെ കൂത്തുപറമ്പ് പൊലീസ് കേസെടുത്തു. അക്രമത്തിൻ്റെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച സ്കൂളിന് അവധി നൽകി. വ്യാഴാഴ്‌ച ക്ലാസ് ഇടവേളയിൽ ഹയർസെക്കൻഡറി വിദ്യാർഥികളാണ് തമ്മിലടിച്ചത്. സ്കൂൾ നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ചെടിച്ചട്ടികളും ഫർണിച്ചറും തകർത്തു. ജൂനിയർ - സീനിയർ വിദ്യാർഥിൾ തമ്മിൽ നേരത്തെ സ്കൂളിൽ സംഘർഷമുണ്ടായത് പിടിഎയും പൊലീസും ഇടപെട്ട് പരിഹരിച്ചിരുന്നു.

ചൊവ്വാഴ്ച്ച പകൽ 11ന് പിടിഎ ജനറൽ ബോഡിയും സ്കൂൾ വികസ നസമിതിയും സർവകക്ഷി പ്രതിനിധികളുടെ യോഗവും വിളിച്ചു ചേർത്തിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ