Zygo-Ad

ചലനശേഷി തിരിച്ചു കിട്ടിയിട്ടില്ല, ആരോഗ്യനില ഗുരുതരം; അക്രമി ട്രെയിനിൽ നിന്നും തള്ളിയിട്ട ശ്രീക്കുട്ടിയെ കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി


കൊച്ചി: വർക്കലയിൽ അക്രമി ട്രെയിനിൽ നിന്നും തള്ളിയിട്ട ശ്രീക്കുട്ടിയെ തുടർ ചികിത്സയ്ക്കായി കൊച്ചിയിലെ സൗകാര്യ ആശുപത്രിയിലേക്ക് മാറ്റി.

അതിക്രമം നടന്ന് ഒന്നര മാസമായിട്ടും പെൺകുട്ടി ബോധം വീണ്ടെടുത്തിട്ടില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു യുവതി. ഭക്ഷണം ട്യൂബ് വഴിയാണ് നൽകുന്നത്. ഇതുവരെ ചലനശേഷി തിരിച്ചു കിട്ടിയിട്ടില്ല.

കണ്ണു തുറന്നാലും ഇതുവരെ സംസാരിക്കാനോ പ്രതികരിക്കാനോ യുവതിക്ക് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തെ തുടർന്നാണ് ബന്ധുക്കളുടെ ആവശ്യപ്രകാരം യുവതിയെ കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് മാറ്റിയത്. 

എല്ലാ സംവിധാനങ്ങളും ഉള്ള ആംബുലൻസിലാണ് യുവതിയെ കൊച്ചിയിലേക്ക് കൊണ്ടുപോയത് എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

കേരള എക്സ്പ്രസിൽ നിന്നാണ് പത്തൊമ്പതുകാരിയായ പെൺകുട്ടിയെ സുരേഷ് കുമാർ ചവിട്ടി തള്ളിയിട്ടത്. 

പുകവലിക്കുന്നത് ചോദ്യം ചെയ്തതിനെ തുടർന്നാണ് പ്രതി ശ്രീക്കുട്ടിയെ തള്ളിയിട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അർച്ചനയെയും പ്രതി തള്ളിയിടാൻ ശ്രമിച്ചെങ്കിലും സാക്ഷിയായ ശങ്കർ രക്ഷിക്കുകയായിരുന്നു.

വളരെ പുതിയ വളരെ പഴയ