പാലക്കാട്: അബദ്ധത്തില്‍ ആസിഡ് അകത്ത് ചെന്ന് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശി വേങ്ങശ്ശേരി താനിക്കോട്ടില്‍ രാധാകൃഷ്ണനാണ് മരിച്ചത്.
തൃശൂർ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
കഴിഞ്ഞ മാസം അഞ്ചാം തീയതിയായിരുന്നു സംഭവം. ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ റിപ്പയർ ചെയ്യുന്ന കട നടത്തുകയാണ് രാധാകൃഷ്ണൻ. സെവനപ്പ് കുപ്പിയിലുണ്ടായിരുന്ന ആസിഡ് വെള്ളമാണെന്ന് കരുതി കുടിക്കുകയായിരുന്നു. ജോലിയുടെ ആവശ്യത്തിനായാണ് ആസിഡ് സൂക്ഷിച്ചിരുന്നത്.
സംഭവത്തിന് പിന്നാലെ ഒറ്റപ്പാലത്തെ ആശുപത്രിയിലും അവിടെ നിന്നും പെരിന്തല്‍മണ്ണയിലെയും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് ആരോഗ്യനില വഷളായതിനെ തുടർന്ന് തൃശൂർ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
