Zygo-Ad

തിരുപ്പിറവിയുടെ സ്മരണയിൽ ലോകം; സ്നേഹത്തിന്റെയും ഒരുമയുടെയും സ്മരണയുണർത്തി നാടെങ്ങും ക്രിസ്മസ് ആഘോഷങ്ങൾ

 


മാന്യ വായനക്കാർക്ക് ഓപ്പൺ മലയാളം ന്യൂസ് നെറ്റ് വർക്കിന്ടെ ക്രിസ്തുമസ് ആശംസകൾ

കൊച്ചി: ലോകമെമ്പാടുമുള്ള വിശ്വാസികൾ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഒരുമയുടെയും സന്ദേശവുമായി എത്തിയ തിരുപ്പിറവി ദിനത്തിൽ ദേവാലയങ്ങളെല്ലാം ഭക്തിനിർഭരമായി. യേശുക്രിസ്തുവിന്റെ ജനനസ്മരണ പുതുക്കി വിവിധ ദേവാലയങ്ങളിൽ നടന്ന പാതിരാ കുർബാനകളിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.

വർണ്ണാഭമായ നക്ഷത്രവിളക്കുകളും പുൽക്കൂടുകളും ഒരുക്കിയാണ് വീടുകളും പള്ളികളും ക്രിസ്മസിനെ വരവേറ്റത്. കേക്ക് മുറിച്ചും പരസ്പരം ആശംസകൾ കൈമാറിയും ആഘോഷങ്ങൾ കൊഴുപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ക്രിസ്മസ് കാരോളുകളും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും വിപുലമായ ആഘോഷങ്ങളാണ് നടന്നത്. സ്‌കൂളുകളിൽ ക്രിസ്മസ് ആഘോഷങ്ങൾ പൂർത്തിയാക്കി വിദ്യാർത്ഥികൾ ക്രിസ്മസ് അവധിയിലേക്ക് കടന്നു. ലോകമെമ്പാടും സമാധാനത്തിന്റെ സന്ദേശം എത്തിക്കാൻ ഈ ക്രിസ്മസ് കാലം സഹായകമാകട്ടെ എന്ന് മതമേലധ്യക്ഷന്മാർ ആശംസിച്ചു.




വളരെ പുതിയ വളരെ പഴയ