Zygo-Ad

ഇൻഷുറൻസും പുക സര്‍ട്ടിഫിക്കറ്റുമില്ല; ഗതാഗത നിയമലംഘനം കണ്ടെത്തുന്ന എംവിഡി വാഹനം ഓടുന്നത് നിയമം ലംഘിച്ച്

 

മലപ്പുറം: മലപ്പുറത്ത് ഗതാഗത നിയമലംഘനം കണ്ടെത്തുന്ന എംവിഡി വാഹനം ഓടുന്നത് നിയമം ലംഘിച്ച്. മലപ്പുറം എംവിഡി വാഹനത്തിന് ഇൻഷുറൻസും പുക സര്‍ട്ടിഫിക്കറ്റുമില്ല. ഹെൽമറ്റ് ധരിക്കാത്തതിന് യുവാവിൽ നിന്ന് 3000 രൂപ പിഴ ഈടാക്കിയ മലപ്പുറത്തെ എം വി ഡിയുടെ വാഹനത്തിനാണ് ഇൻഷുറൻസും ഇല്ല പുക സർട്ടിഫിക്കറ്റും ഇല്ലാത്തത്. ചുങ്കത്തറയിൽ നടത്തിയ വാഹന പരിശോധനയില്‍ ബൈക്ക് യാത്രികൻ സനൂപിൽ നിന്ന് 3000 രൂപ പിഴയാണ് ഈടാക്കിയത്. വീഴ്ച ചൂണ്ടിക്കാട്ടിയപ്പോൾ "പറ്റുന്നത് ചെയ്തോളാൻ പറഞ്ഞ്" ഉദ്യോഗസ്ഥന്‍ വെല്ലുവിളിച്ചെന്നും സനൂപ് പറയുന്നു.
വളരെ പുതിയ വളരെ പഴയ