Zygo-Ad

'ഇടപെട്ടത് മനുഷ്യനെന്ന നിലയിൽ'; നിമിഷപ്രിയയുടെ ശിക്ഷ മാറ്റി വച്ചതിൽ പ്രതികരിച്ച് കാന്തപുരം അബൂബക്കർ മുസ്ലിയാർ


നിമിഷപ്രിയയുടെ ശിക്ഷ മാറ്റിവച്ചതിൽ പ്രതികരണവുമായി നിർണായക ഇടപെടൽ നടത്തിയ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ.

 മനുഷ്യൻ എന്ന നിലയിലാണ് താൻ ഇടപെട്ടത്. മനുഷ്യന് വേണ്ടി ഇടപെടണം എന്നാണ് അവിടുത്തെ മത പണ്ഡിതരോട് ആവശ്യപെട്ടത്. 

ദയാധനം സമാഹരിക്കാനുള്ള ഉത്തരവാദിത്തം ചാണ്ടി ഉമ്മൻ ഏറ്റെടുത്തിട്ടുണ്ട്. വിഷയത്തിൽ തുടർന്നും ഇടപെടും. ഇടപെടുന്ന കാര്യം പ്രധാനമന്ത്രിയുടെ ഓഫിസിനെ അറിയിച്ചിട്ടുണ്ട്. 

യമൻ ജനതക്ക് സ്വീകാര്യരായ മുസ്ലിം പണ്ഡിതരെയാണ് താൻ ബന്ധപെട്ടത്. ആ രാജ്യത്തെ മുഴുവൻ ജനങ്ങളും സ്വീകരിക്കുന്നവരാണ് അവരെന്നും കാന്തപുരം പറഞ്ഞു. 

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ് നിമിഷപ്രിയ. 

നാളെയാണ് വധശിക്ഷ നടപ്പിലാക്കാനുള്ള തീയതി നിശ്ചയിച്ചിരുന്നത്. വിധി നടപ്പാക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെയാണ് വിധി നടപ്പാക്കുന്നത് മാറ്റിവച്ചതായുള്ള അറിയിപ്പ് വന്നത്.

വളരെ പുതിയ വളരെ പഴയ