Zygo-Ad

എഴുപതിനായിരത്തില്‍ നിന്ന് താഴേക്ക്; സ്വര്‍ണ വില കുറയുന്നു


 സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് 49 രൂപയും പവന് 360 രൂപയും കുറഞ്ഞു. ഇന്ന് ഗ്രാമിന് 8,710 രൂപയും 69,680 രൂപയുമാണ് നല്‍കേണ്ടത്.

ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക-ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. കഴിഞ്ഞ മാസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്. എന്നാല്‍ ഓഹരി വിപണിയില്‍ വീണ്ടും ഉണര്‍വ് പ്രകടമായതോടെ നിക്ഷേപകര്‍ അവിടേയ്ക്ക് നീങ്ങിയതാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില ഇടിയാന്‍ കാരണമായത്.

സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ ജിഎസ്ടി(3%) , ഹോള്‍മാര്‍ക്ക് ചാര്‍ജ്(45രൂപ +18% ജിഎസ്ടി) , പണിക്കൂലി എന്നിവയും ബാധകമാണ്. പണിക്കൂലി ആഭരണത്തിന്റെ ഡിസൈന് അനുസരിച്ച് മൂന്ന് മുതല്‍ 30-35 ശതമാനം വരെയാകാം. യുഎസ് വീണ്ടും സാമ്പത്തിക മാന്ദ്യത്തിലേക്ക് വീണേക്കുമെന്ന സൂചനയായി കഴിഞ്ഞ മാസം രാജ്യത്തെ ചില്ലറ വില്‍പ്പന വളര്‍ച്ചാനിരക്ക് കുറഞ്ഞതും യുഎസ് കമ്പനികളുടെ ഉത്പാദന നിലവാരം ഇടിഞ്ഞതുമാണ് സ്വര്‍ണത്തിന് വീണ്ടും ഊര്‍ജമായത്

വളരെ പുതിയ വളരെ പഴയ