നിയുക്ത കേരള ഗവർണർ രാജേന്ദ്ര അർലേക്കർ കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഗവർണറെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേർന്ന് സ്വീകരിച്ചു. ഇന്ന് രാവിലെ 10.30 നു രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ HG ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ ഗവർണർക്ക് സത്യവാചകം ചൊല്ലികൊടുക്കും. സർക്കാരുമായി നിരന്തരം കൊമ്പുകോർത്തിരുന്ന ആരിഫ് ഖാന് ശേഷം വരുന്ന ഗവർണർ ഏതു സമീപനം സ്വീകരിക്കുമെന്നത് ശ്രദ്ധേയമാണ്.