Zygo-Ad

പറശ്ശിനിക്കടവിൽ സ്ത്രീകൾക്ക് ആശ്വാസമായി 'ഷീ ലോഡ്ജ് '


 തീർഥാടന നഗരിയായ പറശ്ശിനിക്കടവിൽ എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിത സങ്കേതമൊരുക്കി ആന്തൂർ നഗരസഭ. താമസസൗകര്യത്തിന് ഇനി സ്ത്രീകൾക്ക് അലയേണ്ട. പറശ്ശിനിക്കടവ് ബസ്‌സ്റ്റാൻഡിൽ തന്നെ 24 മണിക്കൂറും സേവനസന്നദ്ധമായ 'ശ്രീ' കൂട്ടായ്മയുടെ കീഴിൽ ഏറ്റവും സുരക്ഷിതമായ സങ്കേതമാണ് നഗരസഭ ഒരുക്കിയത്. ഇതിന് സമീപംതന്നെയാണ് നഗരസഭ തീർഥാടകർക്ക് ഒരുക്കിയ സത്രവും പ്രവർത്തിക്കുന്നത്.

ഷീ ലോഡ്ജിൽ ഏറ്റവും മിതമായ നിരക്കിലാണ് താമസസൗകര്യമൊരുക്കിയിട്ടുള്ളത്. സ്ത്രീ കൂട്ടായ്മയുടെ മേൽനോട്ടത്തിലാണ് പ്രവർത്തനം എല്ലാ സൗകര്യവുമുള്ള ഡബിൾ റൂമുകളും ഡോർമെട്രികളുമുണ്ട്. ഭക്ഷണംകഴിക്കാനുള്ള പ്രത്യേക സൗകര്യങ്ങളും ലഭ്യമാണ്. ബുക്കിങ് സൗകര്യവും ഭക്ഷണം എത്തിച്ചുനൽകാനും സംവിധാനമുണ്ട്. ഒപ്പംവരുന്ന 12 വയസിന് താഴെയുള്ള ആൺകുട്ടികളെ പാർപ്പിക്കാനും അനുമതിയുണ്ട്..

ഡബിൾ റൂമുകളിൽ രണ്ടുപേർക്കാണ് പ്രവേശനമെങ്കിലും അധിക കിടക്ക സൗകര്യങ്ങളോടെ കൂടുതൽ പേർക്ക് താമസിക്കാനും വിശ്രമിക്കാനും ഉള്ള സൗകര്യങ്ങളും ലഭ്യമാണ്. ഡോർമെട്രിയിൽ ഒരേസമയം 10 പേർക്ക് താമസിക്കാനുള്ള ഇടമുണ്ട്.ഇതിനോടുചേർന്ന് ആവശ്യമായ ശൗചാലയങ്ങളും വസ്ത്രങ്ങൾ മാറാനുള്ള സൗകര്യവുമുണ്ട്. ലോഡ്ജിന്റെ എല്ലാ അടിസ്ഥാന സൗകര്യവും നഗരസഭയാണ് ഒരുക്കിയത് .രണ്ടുമാസം മുൻപാണ് ലോഡ്ജ് തുറന്നുകൊടുത്തത്. നഗരസഭാ ചെയർമാൻ പി. മുകുന്ദൻ, വാർഡംഗവും വികസന സ്ഥിരംസമിതി ചെയർമാനുമായ കെ.വി. പ്രേമരാജൻ നഗരസഭ സെക്രട്ടറി പി. എൻ. അനീഷ് എന്നിവർ എല്ലാകാര്യങ്ങൽക്കും നേതൃത്വം നൽകുന്നു

ഇവർ നടത്തിപ്പുകാർ ആന്തൂർ നഗരസഭയുടെ പൂർണ മേൽനോട്ടത്തിൽ ആറ് കുടുംബശ്രീ പ്രവർത്തകരാണ് 'ഷീ ലോഡ്ജിന്റെ നടത്തിപ്പുകാർ തളിവയൽ സംഘമിത്രയിലെ കെ.വി. ജീവനയാണ് നടത്തിപ്പ് സംഘത്തെ നയിക്കുന്നത്. അക്ഷര കുടുംബശ്രീയിലെ ഷീജ സുഗുണൻ സെക്രട്ടറിയും. കതിർ കുടുംബശ്രീയിലെ വി.വി. ചിത്ര,അതേ കുടുംബശ്രീയിലെ എ. അപർണ ബാബു, ശ്രീലയ കുടുംബശ്രീയിലെ കെ. സജ്ന, ഉദയ കുടുംബശ്രീയിലെ കെ. ഷീബ. എന്നിവരാണ് മറ്റ് അംഗങ്ങൾ 

താമസത്തിന് മിതമായ നിരക്ക് ലോഡ്ജിൽ നാല് ഡബിൾ റൂമുകൾ. 350 രൂപയാണ് ദിവസവാടക. ഡോർമെട്രി 100 രൂപ കൂടാതെ ശുചിയായി ഫ്രഷ് ആയി ക്ഷേത്രത്തിലേക്ക് പോകാനും സൗകര്യമുണ്ട്. 60 രൂപയാണ് ഇതിന് ഈടാക്കുന്നത്. കണക്കുകളും മറ്റും നഗരസഭയുടെ പ്രത്യേകവിഭാഗത്തിന്റെ മേൽനോട്ടത്തിലാണ്.ബുക്കിങ് സൗകര്യം മുറിയെടുത്താൽ 24 മണിക്കൂർ സമയമുണ്ടെങ്കിലും 12 മണിക്ക് ഒഴിഞ്ഞുകൊടുക്കണം. മുൻകൂർ ബുക്കിങ്ങിനും ഭക്ഷണം ആവശ്യമുണ്ടെങ്കിലും 8138802561 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 24 മണിക്കൂറും സേവനവും ലഭിക്കും. തുറന്ന് രണ്ട് മാസം പിന്നിട്ടപ്പോൾ തന്നെ 500-ലേറെ സ്ത്രീകൾ ഇവിടെ താമസിക്കാനെത്തി.

വളരെ പുതിയ വളരെ പഴയ