Zygo-Ad

പറശ്ശിനി തിരുവപ്പന ഉത്സവം: മുത്തപ്പ സന്നിധിയിലേക്ക് ജനപ്രവാഹം

 


പുത്തരി തിരുവപ്പന ഉത്സവത്തിന് പറശ്ശിനി കടവിലേക്ക് ഭക്തജന പ്രവാഹം. കനത്ത മഴയെ അവഗണിച്ചാണ് ആയിരക്കണക്കിന് വിശ്വാസികൾ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മുത്തപ്പ സന്നിധിയിലെത്തിയത്. 

ചൊവ്വാഴ്ച പുലർച്ചെ നടന്ന ആദ്യ തിരുവപ്പന തൊഴാനും നൂറുകണക്കിന് ഭക്തജനങ്ങൾ തടിച്ചുകൂടി.

തിങ്കളാഴ്ച അർധരാത്രിയോടെ നടന്ന മുത്തപ്പന്റെ അന്തിവേലയും പഞ്ചവാദ്യ അകമ്പടിയോടെ കുന്നുമ്മൽ തറവാട്ടിൽ നിന്ന് ക്ഷേത്രത്തിലേക്കുള്ള കലശം എഴുന്നള്ളിപ്പും ഭക്തി നിർഭരമായി.

ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ പ്രവേശിച്ച കാഴ്ച വരവ്‌ സംഘങ്ങളെ തിരിച്ചയക്കുന്ന ചടങ്ങുകൾ ചൊവ്വാഴ്ച ഉച്ചയോടെ നടന്നു. ആറിന് രാവിലെ നടക്കുന്ന കലശാട്ടത്തോടെ ചടങ്ങുകൾക്ക് കൊടിയിറങ്ങും.

ബുധനാഴ്ച 7-ന് പറശ്ശിനിക്കടവ് കച്ചവട ക്ഷേമ സംഘത്തിന്റെ മെഗാ മ്യൂസിക്കൽ ഷോ.

5, 6 തീയതികളിൽ പറശ്ശിനി മടപ്പുര മുത്തപ്പൻ കഥകളി യോഗത്തിന്റെ കഥകളിയും 7ന് രാത്രി രാമചന്ദ്ര പുലവറും സംഘവും അവതരിപ്പിക്കുന്ന തോൽപ്പാവകൂത്തും അരങ്ങേറും.

വളരെ പുതിയ വളരെ പഴയ