കണ്ണൂർ: കണ്ണൂർ അഴീക്കലില്‍ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ മൃതദേഹം കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊലപാതകമാണെന്നാണ് പോലീസിന്റെ സംശയം. തലയില്‍ കല്ലുവീണ നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. ഇന്ന് രാവിലെ പത്ത് മണിയോടെ അഴീക്കല്‍ ബോട്ടുപാലത്തിന് സമീപമാണ് സംഭവം.
മരിച്ചത് ഇതര സംസ്ഥാന തൊഴിലാളിയാണെന്ന് മനസ്സിലാക്കാനായെങ്കിലും പേരോ മറ്റ് വിവരങ്ങളോ അറിയാൻ സാധിച്ചിട്ടില്ല. പൊലീസ് സ്ഥലത്തെത്തി സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
